തൃക്കാക്കരയില്‍ കോണ്‍ഗ്രസ്-ട്വന്റി-20 കൂട്ടുകെട്ട് ഫലം കണ്ടേക്കുമെന്ന് സൂചന; അനുകൂലമാക്കി മാറ്റാന്‍ ഇടതുനേതൃത്വം

തൃക്കാക്കരയില്‍ ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ ഫലം കണ്ടേക്കുമെന്ന് സൂചന. പരസ്യ പിന്തുണ തേടി കെ പി സി സി അധ്യക്ഷന്‍ തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് തീരുമാനം.എന്നാല്‍ ട്വന്റി-20-കോണ്‍ഗ്രസ് സൗഹൃദം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതു നേതൃത്വത്തിന്റെ വിലയിരുത്തല്‍.(congress -twenty-20 in trikkakkara)
തൃക്കാക്കരയില്‍ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി രംഗത്ത് ഇറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് രാഷ്ട്രീയ വൈര്യം മറന്ന് ട്വന്റി-20യെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്നെയാണ് ട്വന്റി-20യുമായി സൗഹൃദത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത്. ട്വന്റി-20യെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നീരസങ്ങളെ പോലും അവഗണിച്ചാണ് നേതൃത്വം കൈക്കൊണ്ടത്.
തൃക്കാക്കരയില്‍ വിജയിക്കാന്‍ ട്വന്റി-20 വോട്ടുകള്‍ തേടുന്നതില്‍ തെറ്റില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാടും.കെ പി സി സി അധ്യക്ഷന്‍ തന്നെ പരസ്യമായി പിന്തുണ തേടിയ സാഹചര്യത്തില്‍ തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനുള്ള തീരുമാനം ട്വന്റി-20 കൈക്കൊണ്ടേക്കും.
Read Also : നൂറാം സീറ്റുറപ്പിക്കാന്‍ എല്‍ഡിഎഫ്; തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം തോമസ് മാഷ് ഇന്നിറങ്ങും
എന്നാല്‍ ട്വന്റി-20യുമായുള്ള കോണ്‍ഗ്രസ് ചങ്ങാത്തം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതു കേന്ദ്രങ്ങള്‍. പരാജയം ഉറപ്പായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വൈര്യം മറന്ന് പുതിയ ബന്ധങ്ങള്‍ തേടുന്നതെന്നാണ് ഇടതു നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ – ട്വന്റി-20 സൗഹൃദം വരും ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ഇടയാകുമെന്നതില്‍ സംശയമില്ല.
Story Highlights: congress -twenty-20 in trikkakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here