Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (12-05-22)

May 12, 2022
Google News 2 minutes Read

മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ എത്തും. എൽ.ഡി.എഫ്‌ നിയോജക മണ്ഡലം കൺവൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ

നൂറാം സീറ്റുറപ്പിക്കാന്‍ എല്‍ഡിഎഫ്; തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം തോമസ് മാഷ് ഇന്നിറങ്ങും

തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമന്‍ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എല്‍ഡിഎഫ്.(trikkakkara election campaign with pinarayi vijayan and kv thomas)

കായികതാരം ലിതാരയുടെ മരണം; കോച്ച് രവി സിംഗിന് സസ്‌പെന്‍ഷന്‍

മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിന് സസ്‌പെന്‍ഷന്‍. അനിശ്ചിത കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു.

ജവാൻ റമ്മിന്റെ വില 10 % കൂട്ടണമെന്ന് ബെവ്‌കോ

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബെവ്‌കോ. വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ലിറ്ററിന് 600 രൂപയാണ് ജവാൻ റമ്മിന്റെ വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധിപ്പിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?; പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു.

സ്വർണ വില ഉയർന്നു; പവന് 360 രൂപ കൂടി

സ്വർണ വില ഉയർന്നു. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4720 രൂപയായി. ഒരു പവന് 360 രൂപ വർധിച്ചതോടെ സ്വർണ വില പവന് 37,760 രൂപയായി വില. ( gold price increase by 360 )

നിലമ്പൂർ കൊലപാതകം; പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു

നിലമ്പൂരിൽ വൈദ്യനെ കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ ട്വന്റിഫോറിന് ലഭിച്ചു. ഒന്നാം പ്രതിയായ ഷൈബിൻ സംഘാംഗങ്ങളുമായി കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഓഡിയോ, വിഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലേക്ക് പോകുന്നവഴിയും ആക്രമണ പദ്ധതികളും ഓഡിയോയിൽ വിവരിക്കുന്നുണ്ട്. ഒപ്പം സംഘാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങളും ഷൈബിൻ വിശദീകരിക്കുണ്ട്.

സംഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകും; കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട്

കോണ്‍ഗ്രസിലെ സംഘടനാ പരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിപ്ലവകരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെടുന്ന വേദിയായിമാറുക എന്നതാണ് ചിന്തന്‍ ശിബിരിന്റെ ലക്ഷ്യം. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് എന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

എല്‍ഐസി പ്രാഥമിക ഓഹരി വില്‍പന; ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പനയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഓഹരി വില്‍പന സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി. നിയമഭേദഗതി ചോദ്യം ചെയ്ത ഹര്‍ജി ധനബില്ലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും.

ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഉത്തര കൊറിയ; ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യഅടിയന്തരാവസ്ഥയായി ഈ ആദ്യകേസിനെ കണക്കാക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here