കെഎസ്ആർടിസി പണിമുടക്ക്; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി

കെഎസ്ആർടിസി പണിമുടക്കിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം പിടിക്കാൻ തീരുമാനം. ഈ മാസം 5 ന് പണിമുടക്കിയവരുടെ ശമ്പളവും പിടിക്കും. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക്.
24 മണിക്കൂർ സൂചനാ പണിമുടക്കിനായിരുന്നു സംഘടനകളുടെ ആഹ്വാനം. ഭരണകക്ഷി സംഘടനയായ എ.ഐ.ടി.യു.സി, കോൺഗ്രസ് സംഘടനയായ ടി.ഡി.എഫ്, ബിജെപി അനുകൂല സംഘടനയായ ബി.എം.എസ് എന്നിവർ പണിമുടക്കിൽ പങ്കെടുത്തിരുന്നു. സി.പി.ഐ.എം സംഘടനയായ സി.ഐ.ടി.യു പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല.
പിന്നാലെ കെഎസ്ആർടിസി പണിമുടക്കിനെ നേരിടാന്‍ സർക്കാർ ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പണിമുടക്ക് കൂടുതൽ പ്രതിസന്ധിയിലേക്കു സ്ഥാപനത്തെ കൊണ്ടുപോകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അന്ന് ചൂണ്ടിക്കാട്ടി. പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: ksrtc strike antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here