ഡല്‍ഹി മുണ്ട്ക തീപിടുത്ത ദുരന്തം; ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം നടത്തും

ഡല്‍ഹി മുണ്ട്ക തീപിടുത്ത ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം നടത്തും. ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കെട്ടിട ഉടമക്ക് ബിജെപി നേതാക്കളുമായി ബന്ധമെന്നും എഎപി ആരോപിക്കുന്നു. അതേസമയം ഒളിവിലായിരുന്ന കെട്ടിടത്തിന്റെ ഉടമ മനീഷ് ലാക്‌റയെ പൊലീസ് അറസ്റ്റുചെയ്തു.
നിരവധി തൊഴിലാളികള്‍ വെന്തുമരിച്ച മുണ്ട്കയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്യും. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുന്നത്.
അതേസമയം ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്വം ബിജെപിക്കാണെന്നും കെട്ടിട ഉടമ മനീഷ് ലക്രയും ബിജെപി നേതാക്കളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ആം ആദ്മി നേതാവ് ദുര്‍ഗേഷ് പതക് ആരോപിച്ചു.
2015ല്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് പ്രവര്‍ത്തിച്ചത് തീപിടുത്തമുണ്ടായ കെട്ടിടത്തിലായിരുന്നു. 2016 ല്‍ ബിജെപി ഭരിക്കുന്ന എംസിഡിയാണ് ഫാക്ട്ടറിക്ക് ലൈസന്‍സ് നല്‍കിയത് എന്നും ലൈസന്‍സ് റദ്ദാക്കിയിട്ടും ബിജെപി നേതാക്കളുടെ അറിവോടെ കെട്ടിടം അനുമതിയില്ലാതെ പ്രവര്‍ത്തിക്കുകയായായിരുന്നു എന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
Read Also: ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല: ബോംബെ ഹൈക്കോടതി
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം പൂര്‍ണമായും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരിച്ചറിയാനാകാത്തയാള്‍ നിരവധിയാണ്. മരണപ്പെട്ടുവെന്ന് കരുതുന്നവരുടെ ബന്ധുക്കള്‍ ഇപ്പോഴും സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ കാത്തിരിക്കുകയാണ്.
Story Highlights: national human right commission will enquire mundka fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here