Advertisement

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികള്‍ സുരക്ഷിതര്‍

May 15, 2022
Google News 0 minutes Read

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളും സുരക്ഷിതര്‍. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെ കണ്ടെത്തി. മൂന്നു പേരും തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണം ഹാര്‍ബറിലെത്തി.
ഇന്നലെയാണ് ഇവര്‍ സക്കീര്‍ ഹുസൈന്‍ എന്ന വ്യക്തിയുടെ വള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോയത്. നാലരയോടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ രാത്രി പതിനൊന്നോട് കൂടി തിരിച്ചെത്തേണ്ടതായിരുന്നു. ഇതോടെ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. സര്‍ക്കാരിന്റെ, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ബോട്ട് സംവിധാനങ്ങള്‍ കടലില്‍ ഇറക്കാന്‍ നിലവിലെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അദാനിയുടെ ഡോള്‍ഫിന്‍ 41 ടങ്ക് ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതിനിടിലാണ് തൊഴിലാളികള്‍ തമിഴ്‌നാട്ടിലെത്തിയതായി വിവരം ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here