കെ.വി.ശശികുമാറിനെതിരെ എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി; അധ്യാപകന്റേത് വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നടപടി

മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി.
Read Also: ഡല്‍ഹിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്രിവാള്‍
സാംസ്‌കാരിക കേരളത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്ന തരത്തിലുള്ള സംഭവമാണ് നടന്നത്. മുപ്പത് വര്‍ഷത്തോളമായി കുട്ടികളെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും, സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല എന്നതുമാണ് ആരോപണങ്ങള്‍. അന്‍പതോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇതിനകം പരാതിയുമായെത്തി. ഈ വിഷയത്തെ എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നതായും നേതൃത്വം അറിയിച്ചു.
അധ്യാപകന്റെ കാടത്തത്തിന് കൂട്ട് നിന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകനെതിരെയും പൊലീസും വിദ്യാഭ്യാസ വകുപ്പും സമഗ്രമായ അന്വേഷണം നടത്തി വരികയാണ്. അധ്യാപകന്റെയും സ്‌കൂളിന്റെയും വിദ്യാര്‍ത്ഥി വിരുദ്ധ, മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Story Highlights: SFI Malappuram District Committee against KV Sasikumar; The teacher’s anti-student, anti-humanitarian action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here