തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാൻമാരുടെ ചിറകരിഞ്ഞ് സർക്കാർ

തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാൻമാരുടെ ചിറകരിഞ്ഞ് സർക്കാർ. പ്രവർത്തന സ്വാതന്ത്ര്യവും സാഹചര്യവും ഒരുക്കാത്തത്തിലെ അതൃപ്തി കേന്ദ്രത്തെ അറിയിക്കും. 10 ജില്ലകളിലെ ഓംബുഡ്‌സ്മാൻമാർ ഒന്നിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാനാണ് ഒരുങ്ങുന്നത്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമപ്രകാരം എല്ലാ ജില്ലകളിലും പരാതി പരിഹാരത്തിനായി ഓംബുഡ്‌സ്മാൻ സംവിധാനം നിർബ്ബന്ധമാണ്. ആദ്യ കാലങ്ങളിൽ ഇതുണ്ടായിരുന്നെങ്കിലും 2016 മുതൽ 2021 വരെ 5 വർഷത്തോളം ഓംബുഡ്‌സ്മാനെ നിയമിക്കാതെയാണ് കേരളം മുന്നോട്ട് പോയത്. എന്നാൽ കേന്ദ്ര സർക്കാർ നിയമം കർശനമാക്കിയതോടെ കേരളം 10 ജില്ലകളിൽ നിയമനം നടത്തി. കാസർകോട്, കണ്ണൂർ, പാലക്കാട്, വയനാട് എന്നീ 4 ജില്ലകളിൽ ഇപ്പോഴും ഓംബുഡ്‌സ്മാനെ നിയമിച്ചിട്ടില്ല.
ഓംബുഡ്‌സ്മാൻ ഇറക്കുന്ന ഉത്തരവുകൾ ജില്ലകളിൽ നടപ്പാക്കാറില്ല. പല നിർദ്ദേശങ്ങളോടും നിസഹകരണമാണ് ജില്ലകളിൽ നിന്നുണ്ടാകുന്നത്.
പരിമിതമായ സാഹചര്യങ്ങളിലാണ് മിക്ക ജില്ലകളിലും ഓംബുഡ്‌സ്മാൻ ഓഫീസ് പ്രവർത്തിക്കുന്നത്. ഓംബുഡ്‌സ്മാന് സർക്കാർ വാഹനം അനുവദിയ്ക്കണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കേ പ്രതിമാസം 15000 രൂപയ്ക്ക് കരാർ വാഹനം തരപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം. അതേസമയം ഓംബുഡ്‌സ്മാന് താഴെയുള്ള ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് വാഹന വാടക ഇനത്തിൽ 35750 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
സർക്കാർ നിസഹകരണത്തിൽ അതൃപ്തി അറിയിച്ച് 10 ജില്ലകളിലെ ഓംബുഡ്‌സ്മാൻമാർ ഒന്നിച്ച് കേന്ദ്രത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ്
Story Highlights: thozhilurapp project ombudsman issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here