Advertisement

ഓറഞ്ച് കഴിച്ച ശേഷം തൊലി വെറുതെ കളയല്ലേ; ചര്‍മ്മം തിളങ്ങാന്‍ ഫേസ്പാക്കുകളുണ്ടാക്കാം

May 17, 2022
Google News 1 minute Read

വൈറ്റമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. വൈറ്റമിന്‍ സി ലഭിക്കാനായി വിവിധ കമ്പനികളുടെ സെറം ഉപയോഗിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാല്‍ ഒരു രൂപ പോലും ചെലവില്ലാതെ വൈറ്റമിന്‍ സി ലഭിക്കുന്ന ഒരു വസ്തുവുണ്ട്. അതാണ് നമ്മുടെ ഓറഞ്ച് തൊലി. ഇനി ഓറഞ്ച് കഴിച്ച് കഴിഞ്ഞ് തൊലി വലിച്ചെറിയേണ്ട. ഇതാ ഓറഞ്ച് തൊലി കൊണ്ട് തയാറാക്കാനാകുന്ന ചില ഫേസ്പാക്കുകള്‍.

ഓറഞ്ച് തൊലി നന്നായി ഉണക്കി പൊടിച്ചെടുത്ത ശേഷം തൈരില്‍ കലക്കി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ പാടുകള്‍ നീങ്ങി മുഖം തിളങ്ങാന്‍ സഹായിക്കുന്നു.

ഓറഞ്ച് തൊലി ഉണക്കിപ്പൊടുച്ചതില്‍ പനിനീര് ചേര്‍ത്ത് നന്നായി കുഴച്ച് മുഖത്തുപുരട്ടുന്നത് തുറന്ന സുഷിരങ്ങള്‍ അടയാനും ചര്‍മ്മം കൂടുതല്‍ തിളങ്ങാനും സഹായിക്കും.

ഓറഞ്ച് പൊടിയും ചന്ദനവും നന്നായി അരച്ച് മുഖത്തിടുന്നത് മുഖക്കുരു അടക്കമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. കൂടാതെ ഈ ഫേസ്പാക്ക് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ കറുത്ത പാടുകളും നീങ്ങും.

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതില്‍ നാരങ്ങാനീര് ചാലിച്ച് പുരട്ടുന്നത് ചര്‍മ്മത്തിന്റെ യുവത്വം സംരക്ഷിക്കാനും ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനും അഴുക്കുകള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു.

Story Highlights: face packs with orange peel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here