കെജിഎഫ് 2 ആമസോൺ പ്രൈമിൽ വാടകയ്ക്കു കാണാം

യാഷ് നായകനായെത്തിയെ ‘കെജിഎഫ് ചാപ്റ്റർ 2’ വിൻ്റെ ജൈത്രയാത്ര തുടരുകയാണ്. ഈ വർഷത്തെ പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വിഡിയോയിൽ മേയ് 16 മുതല്‍ വാടക നൽകി കാണാം. ഒടിടി റിലീസ് ചെയ്യും മുന്നേ തന്നെ ഓണ്‍ലൈനില്‍ ചിത്രം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍ പ്രൈം വിഡിയോ.
‘കെജിഎഫ് ചാപ്റ്റര്‍ 2 ‘ എന്ന ചിത്രം 199 രൂപയ്ക്കാണ് വാടകയ്ക്ക് ലഭ്യമാകുക. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. സിനിമകള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി തൊട്ട് ആ സിനിമ കാണാം.
‘കെജിഎഫ് ചാപ്റ്റര്‍ 2’ ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും ‘കെജിഎഫ് 2 -ന്റെ പ്രത്യേകതയാണ്. ഏപ്രില്‍13ന് ആയിരുന്നു ചിത്രത്തിന്റെ ഐമാക്സ് റിലീസ്.
thrill ×2 | craziness ×2 | K.G.F ×2 ?#EarlyAccessOnPrime, rent now pic.twitter.com/FDtYdtro0l
— amazon prime video IN (@PrimeVideoIN) May 16, 2022
Read Also:ഹിന്ദി സിനിമ വിപണിയുടെ 44 % കയ്യടക്കി തെന്നിന്ത്യന്‍ സിനിമകള്‍
വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ‘കെജിഎഫ് 2’ ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഉജ്വല്‍ കുല്‍ക്കര്‍ണി. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.
Story Highlights: KGF chapter 2 is available to rent on amazon prime video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here