Advertisement

കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനായി ലുക്കൗട്ട് നോട്ടിസ് ഇറക്കും; അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കാന്‍ പൊലീസ്

May 17, 2022
Google News 2 minutes Read
look out notice for forest watcher rajan

സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസിന്റെ തീരുമാനം. രാജന് വേണ്ടിയുളള അന്വേഷണം പൊലീസ് തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. രാജന്റെ തിരോധാനത്തില്‍ ദുരൂഹത സംശയിക്കുന്നതായി സഹോദരി സത്യഭാമ ട്വന്റി ഫോറിനോട് പറഞ്ഞു

കാടിനെ നന്നായി അറിയാവുന്ന ഊടുവഴികളും അപകടക്കുഴികളും വന്യമൃഗങ്ങളുടെ സഞ്ചാരപാതയുമെല്ലാം മനപാഠമായ രാജന് അപകടമൊന്നും സംഭവിച്ചിരിക്കില്ലെന്ന് തന്നെയാണ് വനംവകുപ്പിന്റെയും പൊലീസിന്റെയും നിഗമനം. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ രാജന്റെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കും. വനത്തോട് ചേര്‍ന്ന തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഫലമുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

രാജന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പിക്കുകയാണ് കുടുംബം. സാമ്പത്തിക ബുദ്ധിമുട്ടോ മറ്റ് പ്രയാസങ്ങളോ ഇല്ലാത്ത രാജന്‍ സ്വയം നിശ്ചയിച്ച് നാട് വിടില്ലെന്നാണ് സഹോദരി സത്യഭാമ പറയുന്നത്. സഹോദരന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും വനംവകുപ്പ് തിരച്ചില്‍ അവസാനിപ്പിക്കരുതെന്നും സത്യഭാമ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also: പാരമ്പര്യ വൈദ്യന്റെ കൊലപാതകം; അഞ്ച് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കി

വനത്തിലെ തിരച്ചില്‍ ഫലംകാണുന്നില്ലെന്ന് തിരിച്ചറിയുന്ന വനംവകുപ്പ് പൂര്‍ണ്ണതോതിലുളള തിരച്ചില്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനത്തിലെത്തും. കഴിഞ്ഞ 15 ദിവസമായി 150 ഓളം പേരാണ് സൈരന്ധ്രി വനത്തില്‍ രാജന് വേണ്ടി തിരച്ചില്‍ നടത്തിയത്.

Story Highlights: look out notice for forest watcher rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here