തൊഴിലുറപ്പ് പദ്ധതിയിലെ ഓംബുഡ്‌സ്മാൻ ഉത്തരവ് അട്ടിമറിച്ച് ഉദ്യോഗസ്ഥർ

തൊഴിലുറപ്പ് പദ്ധതിയിലെ ഓംബുഡ്‌സ്മാൻ ഉത്തരവ് അട്ടിമറിച്ച് ഉദ്യോഗസ്ഥർ. തിരുവനന്തപുരം ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തൊഴിലുറപ്പ് ജോലികൾ ചെയ്യിച്ച സംഭവത്തിലാണ് ഓംബുഡ്‌സ്മാൻ ഉത്തരവ് മറികടന്ന് കീഴുദ്യോഗസ്ഥൻ പുതിയ ഉത്തരവിറക്കി പഞ്ചായത്തിനെ സഹായിച്ചത്. ( ombudsman order sabotaged )
തിരുവനന്തപുരം കുറ്റിച്ചൽ പഞ്ചായത്ത് തൊഴിലുറപ്പ് ജോലികൾ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് ചെയ്യിച്ച സംഭവത്തിൽ ഹിയറിംഗ് നടത്തി അന്വേഷണ റിപ്പാർട്ട് തേടിയിരുന്നു. ഒരു മാസത്തെ സമയം നൽകി കൊണ്ട് മാർച്ച് 25 ന് ഇടക്കാല ഉത്തരവിലൂടെ ആയിരുന്നു നടപടി. എന്നാൽ ഈ ഉത്തരവ് മറികടന്ന് സമയ പരിധി അവസാനിക്കുന്നതിന് 3 ദിവസം മുമ്പ് തിരുവനന്തപുരം ജോയിൻറ് പ്രോഗ്രാം കോർഡിനേറ്റർ മറ്റൊരു ഉത്തരവിലൂടെ 30 ദിവസം കൂടി സമയം നീട്ടി നൽകി. ചട്ടപ്രകാരം ഓംബുഡ്‌സ്മാന്റെ ഉത്തരവ് മറികടക്കാൻ ഉദ്യോഗസ്ഥന് അധികാരമില്ലെന്നിരിക്കെയാണ് ഈ നടപടി. ഗുരവമായി പരിഗണിക്കേണ്ട ഓംബുഡ്‌സ്മാൻ ഉത്തരവുകളോട് അവഗണനയോട് പെരുമാറുന്ന ഉദ്യോഗസ്ഥ സമീപനത്തിന്റെ തെളിവാണിത്
സംസ്ഥാന ഗ്രാമവികസന വകുപ്പിനും തൊഴിലുറപ്പ് മിഷനും ഓംബുഡ്‌സ്മാൻ സംവിധാനത്തോട് നിസഹകരണ സമീപനമാണുള്ളത്. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നോ, തൊഴിലാളികളിൽ നിന്നോ പരാതികൾ സ്വീകരിച്ച് അന്വേഷണം കൃത്യമായി നടത്തിയാൽ തട്ടിപ്പുകൾക്ക് പൂട്ടുവീഴും. ജില്ലാ കളക്ടറേറ്റുകളിൽ ഓഫീസ് സൗകര്യം നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പത്തനംതിട്ട ഇടുക്കി ജിലയകളിൽ ഇതു നടപ്പായിട്ടില്ല.
Story Highlights: ombudsman order sabotaged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here