പ്രളയക്കെടുതിയില്‍ അസം; മരണസംഖ്യ 9 ആയി

അസമില്‍ കനത്ത മഴ തുടരുന്നു. പ്രളയക്കെടുതിയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് ഇതുവരെ 9 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 29 ജില്ലകളിലായി 7,17000ത്തോളം പേരെ ദുരന്തം ബാധിച്ചു. 1413 ഗ്രാമങ്ങള്‍ വെള്ളത്തിന് അടിയിലായി.
അസമില്‍ നവ്ഗാവ് ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 2.88 ലക്ഷം പേരെയാണ് ഇവിടെ പ്രളയം ബാധിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ബ്രഹ്മപുത്ര, ബരാക്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Story Highlights: assam flood and rain 9 death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here