Advertisement

ക്വാഡ് ഉച്ചകോടി; മോദി-ബൈഡന്‍ കൂടിക്കാഴ്ച ഈ മാസം 24ന്

May 20, 2022
Google News 2 minutes Read
modi biden meeting will be held on may 24

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഈ മാസം 24ന് കൂടികാഴ്ച നടത്തും. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക.

ക്വാഡ് സഖ്യത്തിന്റെ നാലാം ഉച്ചകോടിയിലാണ് ഇരുനേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുക. ഉഭയകക്ഷി ചര്‍ച്ചയില്‍ എന്തൊക്കെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കൂട്ടായ്മാണ് ക്വാഡ്. ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റം തടയുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

Read Also: ഒച്ചപാടും ബഹളവുമില്ല; സിംപിളായി നാനോയില്‍ വന്നിറങ്ങി രത്തന്‍ ടാറ്റ; ഏറ്റെടുത്ത് നെറ്റിസണ്‍സ്

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കേ തുടങ്ങിയ കൂട്ടായ്മ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ വളരെ പ്രാധാന്യത്തോടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. നാലാമത്തെ ക്വാഡ് ഉച്ചകോടിയാണ് മെയ് 24ന് നടക്കാനിരിക്കുന്നത്. നേരത്തെ നടന്ന മൂന്ന് സമ്മേളനങ്ങളില്‍ രണ്ടും കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടായിരുന്നു.

Story Highlights: modi biden meeting will be held on may 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here