Advertisement

തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന റേഷനരി പിടികൂടി

May 20, 2022
Google News 1 minute Read

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 4 ടൺ റേഷനരി പിടികൂടി. വാഹന പരിശോധന നടത്തിയിരുന്ന നൈറ്റ് പട്രോളിംഗ് പൊലീസ് സംഘമാണ് വാഹനം പിടികൂടിയത്. തമിഴ്നാട്ടിലെ റേഷൻ കടകളിൽ നിന്ന് സംഭരിക്കുന്ന അരി കളിയിക്കാവിളയിലെ സ്വകാര്യ ഗോഡൗണിലെത്തിക്കാൻ കൊണ്ടുവരവെയാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോട്ടലുകളിലാണ് ഈ അരി വിതരണം ചെയ്യുക. പിടിച്ചെടുത്ത അരി തിരികെ തമിഴ്നാട് സിവിൽ സപ്ലൈസ് വിഭാഗത്തിനു കൈമാറും. ലോറി ഡ്രൈവർ കസ്റ്റഡിയിലാണ്.

Story Highlights: rice tamilnadu kerala seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here