കാണാതായ വനംവകുപ്പ് വാച്ചർ രാജനായി ഇന്ന് പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്

സൈലന്റ് വാലി സൈരന്ദ്രി വനത്തിൽ കാണാതായ വനംവകുപ്പ് വാച്ചർ രാജനായി ഇന്ന് പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്.സൈലന്റ്‌വാലി കാടുകളിൽ രാജനായി തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക തെരച്ചിൽ നടത്തുകയാണ്.കാട്ടുവഴികൾ ഒഴിവാക്കിയാണ് പരിശോധന. ( police special drive to find watcher rajan )
കഴിഞ്ഞ മൂന്നിന് കാണാതായ രാജന് വേണ്ടി രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ ഒരു സൂചനയും ലഭിച്ചിരുന്നില്ല.1200 ഓളം പേരാണ് 15 ദിവസത്തോളം നീണ്ട തിരച്ചിലിൽ ഭാഗമായത്.കാട്ടിൽ സ്ഥാപിച്ചിട്ടുളള ക്യാമറകളിലും ഒന്നും പതിഞ്ഞിരുന്നില്ല.ഈ സാഹചര്യത്തിലാണ് കാട്ടിൽ ഒരിക്കൽകൂടി സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ പൊലീസ് തീരുമാനിച്ചത്.കാട്ടുവഴികൾ ഒഴിവാക്കിയാണ് തണ്ടർബോൾട്ടിന്റെ സ്‌പെഷ്യൽ ഡ്രൈവ്.
പരമാവധി കാടിന്റെ എല്ലാ ഭാഗവും അരിച്ച് പെറുക്കുകയാണ് ലക്ഷ്യം.രാജന് കാട്ടുവഴികളിലൂടെ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ സുഹൃത്തുക്കളുടെ വീടുകളിൽ അടക്കം അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഒരിക്കൽകൂടി വനത്തിൽ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Story Highlights: police special drive to find watcher rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here