Advertisement

സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം; ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും

May 21, 2022
Google News 2 minutes Read
sister lini memory day

ആതുരസേവന രംഗത്ത് ചരിത്ര ലിപികളാല്‍ എന്നും ഓര്‍മിക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. ഭൂമിയിലെ മാലാഖമാര്‍ എന്ന വിശേഷണം അനശ്വരമാക്കിയ ലിനി പോരാട്ടവീര്യത്തിന്റെ അര്‍ത്ഥം തന്നെയാണ്. നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സ്വന്തം ജീവന്‍ നഷ്ടമായ ലിനി, അവസാനമെഴുതിയ കത്തിലെ വരികള്‍ കേരളക്കരയെ നൊമ്പരത്തിലാഴ്ത്തി. മക്കളെ നന്നായി നോക്കണം എന്നടങ്ങുന്ന ലിനിയുടെ കത്തിലെ വരികള്‍ എന്നുമൊരു നോവാണ്.

നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ലിനിയെ ഓര്‍മിച്ച് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജയും കുറിപ്പ് പങ്കുവച്ചു.

‘മഹാമാരികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരും കേരളീയരാകെയും നടത്തിയ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ മറുപേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ അനശ്വരമായ രക്തസാക്ഷിത്വത്തിന് ഇന്ന് നാലുവര്‍ഷം തികയുകയാണ്. നിപ്പയെന്ന മഹാമാരിക്കെതിരെ കേരളീയര്‍ ഒറ്റക്കെട്ടായി നടത്തിയ ചെറുത്തുനില്‍പ്പിന്റെ ഓര്‍മകൂടിയാണ് ഇന്ന് പുതുക്കപ്പെടുന്നത്. നിപ്പ നല്‍കിയ പാഠം ലോകം വിറങ്ങലിച്ച കൊവിഡ് മഹാമാരിക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് എത്രത്തോളം ഗുണകരമായെന്നത് നമ്മുടെ അനുഭവ സാക്ഷ്യമാണ്.

ഇപ്പോഴും നാം പൂര്‍ണമായും മുക്തമായിട്ടില്ലാത്ത കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടം ലോകത്തിനാകെ മാതൃകയാകും വിധമാണ് നാം നടത്തിയത്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു അവിടെയും പ്രതിരോധത്തിന്റെ മുന്നണി പോരാളികള്‍. നാമിപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ എന്നും പ്രചോദനമാവും.

സ്വന്തം ജീവന്‍ ത്യജിച്ച് ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന സിസ്റ്റര്‍ ലിനിയുടെ ഓര്‍മു പുതുക്കുന്നതിനൊപ്പം ലോകത്താകമാനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ കൂടെ ഈ അവസരത്തില്‍ ഓര്‍ത്തെടുക്കുന്നു. സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…’. കെ കെ ശൈലജ കുറിച്ചു.

Read Also: കേരളം ചര്‍ച്ച ചെയ്ത പെണ്‍ കരുത്തുകള്‍

ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലിയര്‍പ്പിച്ചു. നിപ്പയെന്ന മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിന്റെ ഓര്‍മ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റര്‍ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണെന്ന് മുഖ്യമന്ത്രി കുറിച്ചു.
‘മറ്റൊരു മഹാമാരിയില്‍ നിന്നും പൂര്‍ണമായും വിടുതല്‍ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്ന ലിനിയുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Story Highlights: sister lini memory day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here