Advertisement

കായംകുളത്ത് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

May 22, 2022
Google News 1 minute Read
kayamkulam man found dead

കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാക്കനാട് ഊടത്തിൽ ജംഷനിന് സമീപം റോഡിലാണ് ഇന്നലെ രാത്രി 12മണിയോട് മൃതദേഹം കണ്ടെത്തിയത്. എന്താണ് മരണകാരണം എന്ന് വ്യക്തമായിട്ടില്ല. അയൽവാസികളുടെ മൊഴി പ്രകാരം ചില തർക്കങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു. മരിച്ച വ്യക്തിയുടെ ശരീരത്തിൽ ചില പാടുകളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.

ഇൻക്വിസ്റ്റ് നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: kayamkulam man found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here