സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം; വിഡിയോ

സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കൈയിട്ടു. ഒടുവില്‍ സിംഹം യുവാവിന്റെ വിരല്‍ കടിച്ചെടുത്തു . സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വിഡിയോ പ്രചരിക്കുകയാണ്. ജമൈക്കയിലാണ് സംഭവം. സംഭവം കണ്ടുനില്‍ക്കുന്നവരാണ് വിഡിയോ പകര്‍ത്തിയത്. ഇത് ആസ്വദിച്ച് ചിരിച്ചുകൊണ്ടാണ് അവരും വിഡിയോ എടുത്തിരിക്കുന്നത്.(man gets a bite from lion watch video)
മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹത്തിന്‍റെ വായില്‍ കൈയിടുമ്പോള്‍ തന്നെ സിംഹം തലവെട്ടിച്ചുമാറ്റാനും ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നുണ്ട്. പ്രകോപനപരമായ ഇടപെല്‍ സിംഹത്തിനെ ചൊടിപ്പിച്ചു. പിന്നീടാണ് യുവാവിന്‍റെ വിരല്‍ കടിച്ചുപിടിച്ച് സിംഹം അക്രമിക്കാന്‍ തുടങ്ങിയത്. പരാക്രമത്തിനൊടുവില്‍ വിരലിലെ മാംസം സിംഹം കടിച്ചെടുത്തു. യുവാവിന് തിരികെ അസ്ഥി മാത്രമാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്…
‘ആദ്യം കരുതി തമാശയാണെന്ന്. പിന്നീടാണ് സംഭവത്തിന്‍റെ തീവ്രത മനസിലായത്. മാംസം മുഴുവനും അടര്‍ന്നുപോയ നിലയിലായിരുന്നു കണ്ടത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നു നടന്നു. ഇനി ആവര്‍ത്തിക്കാതെ നോക്കും’- മൃഗശാല അധികൃതര്‍ പറഞ്ഞു.
Story Highlights: man gets a bite from lion watch video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here