പ്രകോപന മുദ്രാവാക്യം: പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി യുവമോര്‍ച്ച

പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തിനിടെയുണ്ടായ പ്രകോപന മുദ്രാവാക്യത്തില്‍ പരാതി നല്‍കി യുവമോര്‍ച്ച. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധം പ്രകടനം നടത്തിയെന്നാണ് പരാതി. യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി,കേന്ദ്രആഭ്യന്തരമന്ത്രി,മുഖ്യമന്ത്രി,ഡിജിപി എന്നിവര്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ജനമഹാ സമ്മേളനത്തില്‍ ഹിന്ദു ക്രിസ്ത്യന്‍ വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്തവര്‍ക്കെതിരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധം പ്രകടനം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി എടുക്കണം എന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം. സംഭവത്തില്‍ യുവമോര്‍ച്ചയടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യം സംബന്ധിച്ച് പൊലീസ് ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ച് കഴിഞ്ഞെന്നാണ് വിവരം. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന പേരിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ റാലി നടത്തിയത്. കുട്ടികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റേയും മറ്റുള്ളവര്‍ അത് ഏറ്റ് ചൊല്ലുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Story Highlights: yuvamorcha complaint against pfi slogan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here