ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനം; പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ശോഭ സുരേന്ദ്രൻ ട്വന്റിഫോറിനോട്

തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദർശിച്ച ഉമ തോമസിന്റെ പ്രവർത്തി മോശമെന്ന് ബിജെപി. ഇതിന് പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. ദൃശ്യങ്ങൾ ആദ്യമെത്തിയത് സിപിഐഎം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്ന് ശോഭ സുരേന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
തൃക്കാക്കരയില്‍ യു.ഡി.എഫ്–ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ടുണ്ട്. ബി.ജെ.പിക്ക് പുറമെ എസ്.ഡി.പി.ഐയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.യു.ഡി.എഫ് നീക്കം പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. ആര്‍.എസ്.എസിന്റെയും എസ്.പി.ഡി.ഐയുടെയും വോട്ട് എല്‍.ഡി.എഫിന് വേണ്ട. ഇങ്ങനെ പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കഴിയമോ എന്നും കോടിയേരി ചോദിച്ചു.
തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ബി ജെ പി ഓഫീസ് സന്ദര്‍ശനം വിവാദമായിയിരിക്കുകയാണ്. ബി ജെ പി വോട്ടുകള്‍ യു ഡി എഫി ന് മറിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്ന ദുരൂഹ സന്ദര്‍ശനം എന്ന വിവരം പുറത്തുവന്നു. കുമ്മനം രാജശേഖരന്‍ ഉള്ളപ്പോഴാണ് ഉമാ തോമസ് ബി ജെ പി യുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എത്തിയത്.
Story Highlights: bjp against uma thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here