ജിപിഎസ് സർവേയും തടയും; സിൽവർ ലൈനെതിരെ പ്രതിഷേധം തുടരുമെന്ന് കാട്ടിലപീടിക സമരസമിതി

സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുമെന്ന് കോഴിക്കോട് കാട്ടിലപീടികയിലെ സമരസമിതി. സിൽവർ ലൈൻ ജിപിഎസ് സർവേയും തടയുമെന്ന് കഴിഞ്ഞ 600 ദിവസമായി പ്രതിഷേധം നടത്തുന്ന സമരസമിതി പറഞ്ഞു. പദ്ധതി ഉപേക്ഷിക്കും വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. കേരളത്തിൽ സിൽവർ ലൈനെതിരെ ആദ്യമായി സമരത്തിനിറങ്ങിയ പ്രദേശമാണ് കാട്ടിലപീടിക.
2020 ഒക്ടോബർ 2നാണ് കാട്ടിലെപീടികയിൽ സമരം ആരംഭിച്ചത്. അതിനുശേഷമാണ് സംസ്ഥാനവ്യാപകമായി സമരസമിതികൾ രൂപീകരിക്കുകയും സമരം തുടരുകയും ചെയ്തു. പദ്ധതി കടന്നുപോകുന്ന ഇടങ്ങളിലെ ആളുകളെ ഒരുമിച്ചുകൂട്ടി ഇവർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നാളെ മാർച്ച് നടത്താനിരിക്കുകയാണ്. നൂറിലധികം കുടുംബങ്ങൾ മാർച്ചിൽ പങ്കെടുക്കുമെന്ന് സമരസമിതി പറഞ്ഞു.
Story Highlights: kozhikode silver line protest update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here