Advertisement

ഷഫാലിക്കും വോൾവാർട്ടിനും ഫിഫ്റ്റി; വെലോസിറ്റിക്ക് തകർപ്പൻ ജയം

May 24, 2022
Google News 1 minute Read

വനിതാ ടി-20 ചലഞ്ചിൽ സൂപ്പർനോവാസിനെതിരെ വെലോസിറ്റിക്ക് ജയം. വിക്കറ്റിനാണ് ദീപ്തി ശർമ്മയുടെ ടീം സൂപ്പർനോവാസിനെ വീഴ്ത്തിയത്. സൂപ്പർനോവാസ് മുന്നോട്ടുവച്ച 151 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടപ്പെടുത്തി 18.2 ഓവറിൽ വെലോസിറ്റി മറികടന്നു. 51 റൺസ് വീതമെടുത്ത ഷഫാലി വർമ്മയും ലോറ വോൾവാർട്ടുമാണ് വെലോസിറ്റിയുടെ ടോപ്പ് സ്കോറർമാർ. സൂപ്പർനോവാസിനായി ദിയേന്ദ്ര ഡോട്ടിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഓവറിൽ തന്നെ നത്തകൻ ചാന്തം (1) പൂജ വസ്ട്രാക്കർക്ക് മുന്നിൽ വീണു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഷഫാലി വർമ്മയും യസ്തിക ഭാട്ടിയയും ചേർന്ന കൂട്ടുകെട്ട് വെലോസിറ്റിക്ക് മുൻതൂക്കം നൽകി. തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ഷഫാലി 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഷഫാലിക്ക് യസ്തിക ഉറച്ച പിന്തുണ നൽകി. 63 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇവർ പടുത്തുയർത്തിയത്. യസ്തികയെ (17) പുറത്താക്കിയ ദിയേന്ദ്ര ഡോട്ടിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ഷഫാലിയും മടങ്ങി. 33 പന്തുകളിൽ 9 ബൗണ്ടറിയും ഒരു സിക്സറും സഹിതം 51 റൺസെടുത്ത ഷഫാലിയെയും ഡോട്ടിനാണ് പുറത്താക്കിയത്.

ഷഫാലി മടങ്ങിയെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ലോറ വോൾവാർട്ട് റൺ നിരക്ക് താഴാതെ സൂക്ഷിച്ചു. ക്യാപ്റ്റൻ ദീപ്തി ശർമ്മ താരത്തിന് ഉറച്ച പിന്തുണനൽകി. 35 പന്തുകളിൽ 7 ബൗണ്ടറിയും ഒരു സിക്സറും സഹിതം വോൾവാർട്ട് ഫിഫ്റ്റി തികച്ചു. വോൾവാർട്ടും ദീപ്തി ശർമ്മയും (24) പുറത്താവാതെ നിന്നു. 4ആം വിക്കറ്റിൽ 71 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

Story Highlights: velocity won supernovas wt20 challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here