‘കേരളത്തിലുള്‍പ്പെടെ പുനസംഘടനയുണ്ടാകും’;പാര്‍ട്ടി അടിമുടി മാറുമെന്ന് കെ സി വേണുഗോപാല്‍

ചിന്തന്‍ ശിബിരിലെ തീരുമാനമനുസരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുനസംഘടനയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചിന്തന്‍ ശിബിരത്തിലൂടെ പാര്‍ട്ടി കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി സംഘടനയെ ശക്തിപ്പെടുത്തും. ജി 23 മാധ്യമങ്ങളുണ്ടാക്കിയതാണെന്നും വിമത ശബ്ദങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്നുമാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സംഘടനയെ അടിമുടി ഉടച്ചുവാര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
സംഘടനയുടെ വിവിധ തലങ്ങളിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് ചിന്തന്‍ ശിബിര്‍ തെളിയിക്കുന്നുണ്ട്. ജി-23 എന്നെല്ലാം പേരിട്ട് അഭിപ്രായ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ആക്രമിക്കുക മാത്രമാണ് ബിജെപിയുടെ ജോലിയെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബിജെപിക്കാര്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നു. ബിജെപി വിദ്വേഷ പ്രചരണം നടത്തുകയാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: kc venugopal on congress re organisation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here