‘ഹര്‍ജിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദമില്ല, അന്വേഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രം’; മുഖ്യമന്ത്രിയെ കണ്ട് അതിജീവിത

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ സെക്രട്ടറിയേറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേസന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ഉള്‍പ്പെടെയായിരുന്നു അതിജീവിതയുടെ പരാതി. ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യവുമില്ലെന്ന് അതിജീവിത മുഖ്യമന്ത്രിയോട് വ്യക്തമാക്കി. കേസന്വേഷണത്തിന് തനിക്കുള്ള ആശങ്കകളാണ് ആക്രമിക്കപ്പെട്ട നടി പറഞ്ഞത്.
കേസന്വേഷണത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞുവെന്നാണ് വിവരം. പത്ത് മണിയോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അതിജീവിത 15 മിനിറ്റ് സമയം മുഖ്യമന്ത്രിയോട് സംസാരിച്ചു. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പമാണ് മുഖ്യമന്ത്രിയെ കാണാന്‍ അതിജീവിതയെത്തിയത്.
Story Highlights: survivor meet pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here