‘ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേത്’, ജൂറിക്കെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

സംസ്ഥാന ഫിലിം അവാര്‍ഡിൽ ഇന്ദ്രന്‍സിനെ അവഗണിച്ച ജൂറിക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ആറ് ജോലി ചെയ്തിട്ടും താന്‍ ഉഴപ്പനാണെന്ന് പറഞ്ഞ് പ്രേമം ടീമില്‍ ആര്‍ക്കും അവാര്‍ഡ് ലഭിച്ചില്ലെന്നും ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേതെന്നും അല്‍ഫോണ്‍സ് തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു. അതേസമയം കുറിപ്പ് പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ചിട്ടുണ്ട്.(alphonseputhren comments on home movie state award controversy)
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

‘ഇന്ദ്രന്‍സേട്ടാ, ഞാന്‍ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പന്‍ ആണെന്നാണ് അന്ന് അവര് പറഞ്ഞത്. ഞാന്‍ അവരുടെ ചിന്തയില്‍ ഉഴപ്പന്‍ ആയതു കൊണ്ട് പ്രേമം ടീമില്‍ വര്‍ക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റില്‍ ഉള്ള ആര്‍ക്കും അവാര്‍ഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാന്‍ ‘ഗുരു’ സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം..ഒരു പക്ഷെ കണ്ണ് തുറന്നാലോല്ലെ,’ അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധവും ചര്‍ച്ചയും ചൂട് പിടിക്കുകയാണ്. ഹോം സിനിമയെ തഴഞ്ഞ് ജൂറി തീരുമാനത്തിനെതിരെ ഇന്ദ്രന്‍സും സംവിധായകന്‍ റോജിന്‍ തോമസും രംഗത്തെത്തി.
Story Highlights: alphonseputhren comments on home movie state award controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here