Advertisement

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് കെ സുരേന്ദ്രന്‍

May 28, 2022
Google News 2 minutes Read
K Surendran criticise bjp attack against journalists

പൂജപ്പുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സംഭവത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.(K Surendran criticise bjp attack against journalists)

ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരാണ് ഇന്നലെ ജയിലിന് മുന്‍പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ്. മനഃപൂര്‍വം ആക്രമിക്കല്‍,തടഞ്ഞുവയ്ക്കല്‍, അസഭ്യം വിളിക്കല്‍ എന്നിവയ്ക്കാണ് കേസ് എടുത്തിട്ടുള്ളത്.

Read Also: മതവിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു

പി.സി.ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടയില്‍ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി മര്‍ദിക്കുകയായിരുന്നു. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണ്‍ ഉള്‍പ്പെടെ ആക്രമത്തില്‍ പരുക്കേറ്റിരുന്നു. കയ്യേറ്റത്തില്‍ 24 കാമറമാന്‍ അരുണ്‍ എസ് ആറിന് നെഞ്ചിലും വയറ്റിലുമാണ് ചവിട്ടേറ്റത്. പിസി ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്.

പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു.

Story Highlights: K Surendran criticise bjp attack against journalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here