Advertisement

‘പി ടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല’, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടതെന്ന് സുരേഷ് ഗോപി

May 28, 2022
Google News 2 minutes Read

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനെ തെരഞ്ഞെടുത്താൽ മണ്ഡലത്തിൽ ഒപ്പം പ്രവർത്തിക്കാൻ താനുമുണ്ടാകുമെന്നും സുരേഷ് ഗോപി. പിടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ലെന്നും, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.(sureshgopi support over bjp in thrikkakara)

പി സി ജോർജിന് ബിജെപി പിന്തുണ നൽകുന്നത് സംബന്ധിച്ച് കെ സുരേന്ദ്രനോട് ചോദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്ത്യൻ കോൺക്രികേഷന്റെ കോൺക്ലെവ് ഡൽഹിയിൽ നടക്കും. ഒരു മുഖ്യമന്ത്രിയും വിചാരിച്ചാൽ തടയാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

‘പിടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടത്. വിഷയങ്ങളൊക്കെ പലതും കാണും, തൃക്കാക്കരയിൽ ജനങ്ങളുടെ വിഷയം അവരുടെ നേതാവിനെ തെരഞ്ഞെടുക്കുക എന്നതാണ്. ആ വിഷയമേ നമ്മൾ ഇപ്പോൾ ചിന്തിക്കുന്നുള്ളു. ഒരുപാട് പ്രതിവിധികൾ ചെയ്യാനുണ്ട്. ഞാൻ പറഞ്ഞതിൽ നിന്നും പിന്നോട്ട് പോകുന്നില്ല. ക്രിസ്ത്യൻ കോൺക്രികേഷന്റെ കോൺക്ലെവ് ഡൽഹിയിൽ നടക്കും.ഒരു മുഖ്യമന്ത്രിയും വിചാരിച്ചാൽ തടയാനാവില്ല’ – സുരേഷ് ഗോപി പറഞ്ഞു.

Story Highlights: sureshgopi support over bjp in thrikkakara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here