Advertisement

കോഴിക്കോട് വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാട്ടുപന്നിയെ വെടിവച്ചുകൊന്നു

May 28, 2022
Google News 1 minute Read
Wild boar attack on student

കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അധിനാന്‍ ( 12 ) നാണ് പരുക്കേറ്റത്. കുട്ടിയുടെ രണ്ടുകാലുകള്‍ക്കും കുത്തേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ സൈക്കിളുമായി വീടിന് പുറത്തിറങ്ങിയ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ശേഷം കാട്ടുപന്നി തൊട്ടടുത്തുള്ള വീടിനകത്തേക്ക് ഓടിക്കയറി ഭീതി പരത്തുകയും ചെയ്തു. വീടിനകത്ത് പന്നിയെ നാട്ടുകാര്‍ പൂട്ടിയിട്ട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ വെടിവച്ചുകൊന്നു.

Story Highlights: Wild boar attack on student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here