Advertisement

അസം പ്രളയം : നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു

May 30, 2022
Google News 1 minute Read
assam flood 4 more dead

അസമിൽ പ്രളയത്തിൽ കഴിഞ്ഞ 24 മണികൂറിനിടെ 4 മരണം കൂടി റിപ്പോർട്ട് ചെയ്തു. നവ്ഗാവിലും, ചച്ചാറിലുമായാണ് നാല് പേർ മുങ്ങി മരിച്ചത്. പ്രളയക്കെടുതിയിൽ ഇതുവരെ 36 പേർ മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നവ്ഗാവ് ജില്ലയെയാണ് പ്രളയക്കെടുതി രൂക്ഷമായി ബാധിച്ചത്. 3.46 ലക്ഷം പേരെയാണ് നവ്ഗാവിൽ മാത്രം പ്രളയം ബാധച്ചിരിക്കുന്നത്.

അസമിൽ ഇപ്പോഴും പലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്. സംസ്ഥാനത്ത് 500ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഒരു ലക്ഷത്തോളം പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്.

Story Highlights: assam flood 4 more dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here