ചാലക്കുടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ചു; മുടി മുറിച്ചു

തൃശൂര്‍ മേലൂരില്‍ കാറിൽ വന്ന അജ്ഞാതർ പെൺകുട്ടിയെ മർദ്ദിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായി പരാതി. കൂവ്വക്കാട്ട് കുന്നിലാണ് സംഭവം. ഇതിനെ തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂവ്വക്കാട്ട്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ റോഡിൽ വച്ചാണ് അക്രമമുണ്ടായതെന്ന് പെൺകുട്ടി പറയുന്നു. റോഡിലൂടെ നടന്നുപോകുമ്പോൾ മാരുതിക്കാര്‍ മുന്നിൽ വന്നു നിൽക്കുകയും അതിൽ നിന്ന് ഒരു സ്ത്രീയും
പുരുഷനും ഇറങ്ങി വന്ന് തല്ലിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തലമുടിയിൽ പിടിച്ച് വലിക്കുകയും തലമുടി മുറിക്കുകയും ചെയ്തതായും പറയുന്നുണ്ട്.
ബഹളം വച്ചതോടെ കാറിലെത്തിയവര്‍ കടന്നുകളഞ്ഞതായും പെണ്‍കുട്ടി പറയുന്നു. സൈക്കിളില്‍ അടുത്ത വീട്ടിലുള്ള സുഹൃത്തിന് പുസ്തകം കൈമാറാന്‍ പോകുമ്പോഴായിരുന്നു സംഭവം.
കറുത്ത നിറത്തിലുള്ള കാറിലെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇത്തരമൊരു കാര്‍ കണ്ടെത്താനാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുന്നതിനാല്‍ അമ്മയ്ക്കൊപ്പമാണ് കുട്ടിയുള്ളത്. കൊരട്ടി പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു
Story Highlights: chalakkudi girl hair cut by attackers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here