Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (30-05-22)

May 30, 2022
2 minutes Read

ഇന്നും മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ രണ്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. (heavy rain yellow alert in nine districts)

സെഞ്ചുറി അടിക്കാന്‍ എല്‍ഡിഎഫ്; കോട്ട കാക്കാന്‍ യുഡിഎഫ്, വോട്ട് തട്ടാന്‍ എന്‍ഡിഎ; തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി സജീവിമായി രംഗത്തുണ്ട്. ആരോപണ പ്രത്യാരോപണങ്ങള്‍…! സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലേയും ജില്ലയിലേയും നേതാക്കളോടൊപ്പമാകും സ്ഥാനാര്‍ത്ഥികളുണ്ടാകുക ( Thrikkakara polling tomorrow .

മോദി സർക്കാരിന് 8 വയസ്; ഗ്രാമ നഗര വ്യത്യാസമില്ലാതെ രണ്ടാഴ്ച നീളുന്ന വാർഷികാഘോഷ പരിപാടികൾ

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വർഷം തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വർഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നുമാണ് പ്രധാനമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്

പൊലീസ് ആവശ്യപ്പെടുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാം; പി സി ജോർജ്

വിദ്വേഷ പ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് കാട്ടി പി സി ജോർജ്പൊലീസിന് കത്തയച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്കാണ് കത്ത് അയച്ചത്. ആരോ​ഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാഞ്ഞതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നുണ്ട്.

കള്ളവോട്ട് തടയും, അഞ്ചിലധികം പോളിംഗ് ബൂത്തുകളുള്ള ഇടങ്ങളിൽ മൈക്രോ ഒബ്‌സർവർമാർ ഉണ്ടാകും; ജില്ലാ കളക്ടർ

തൃക്കാക്കരയിൽ കള്ളവോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിച്ചെന്ന് എറണാകുളം കളക്ടർ ജാഫർ മാലിക്ക്. പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അഞ്ചിൽ കൂടുതൽ പോളിംഗ് ബൂത്തുകളുള്ള ഇടങ്ങളിൽ മൈക്രോ ഒബ്‌സർവർമാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരൻ അവസാനഘട്ടത്തിൽ മാറിനിന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ; മുഖ്യമന്ത്രി ജനങ്ങളെ വർഗീയമായി വേർതിരിക്കുന്നെന്ന് രമേശ് ചെന്നിത്തല

യുഡിഎഫിൽ ഭിന്നതയുണ്ടെന്നത് ഇടത് മുന്നണിയുടെ വ്യാജപ്രചാരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൃക്കാക്കരയിൽ കെ സുധാകരൻ അവസാനഘട്ടത്തിൽ മാറിനിന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാലാണ്. മുഖ്യമന്ത്രി ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി സി ജോർജും സർക്കാരും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണ്. തൃക്കാക്കരിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ചെന്നിത്തല വ്യക്തമാക്കി.(ramesh chennithala against pinarayivijayan)

രാജ്യസഭാ സീറ്റ് എവിടെ?, ഇല്ലാതായത് 18 വർഷത്തെ തപസ്യ; നഗ്മ

മഹാരാഷ്‌ട്രയിലെ എംപി സ്ഥാനത്തേക്ക് ഉത്തർപ്രദേശിലെ ഇമ്രാൻ പ്രാപ്തഗിരിയെ തെരഞ്ഞെടുത്തതോടെ 18 വർഷത്തെ തന്റെ തപസ്യയാണ് ഇല്ലാതായതെന്ന് നഗ്മ പറഞ്ഞു. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു.

പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥികളുടെ സമരം

പ്ലസ് വൺ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർത്ഥികളുടെ സമരം. ജൂൺ13 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. പത്ത് മാസം കൊണ്ട് തീർക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീർത്താണ് അതിവേ​ഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പഠിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.

സിദ്ദു മൂസൈവാലയുടെ കൊലപാതകം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മൂസൈവാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.

നേപ്പാളിലെ വിമാന ദുരന്തം; വിമാനാവശിഷ്ടം കണ്ടെത്തി, വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു

നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്നവരുടെ ദാരുണാന്ത്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു ( 22 passengers killed ).

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement