കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി യുഎഇ

കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി യുഎഇ. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മൂന്ന് പുതിയ മങ്കിപോക്സ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു
മങ്കി പോക്സിനെതിരെ പ്രതിരോധം ശക്തമാക്കുകയാണ് യുഎഇ. കഴിഞ്‍ഞ ദിവസം മൂന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുർന്ന് ആകെ റിപ്പോർട്ട് ചെ്ത കേസുകൾ നാലായിട്ടുണ്ട്. ഈസാഹചര്യത്തിൽ രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം വീടുകളിൽ ക്വാറന്‍റീനിൽ കഴിയണമെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട് .അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഔദ്യോഗിക ഏജൻസികളെ മാത്രം ആശ്രയിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here