Advertisement

ഈജിപ്തിൽ 250 മമ്മികളെ കണ്ടെത്തി; കൂട്ടത്തിൽ അനൂബിസും അമുനും അടക്കമുള്ള ദൈവ പ്രതിമകളും

May 31, 2022
Google News 1 minute Read

ഈജിപ്തിലെ സഖാറയിൽ 250 മമ്മികളെ കണ്ടെത്തി. 2500 വർഷങ്ങളോളം പഴക്കമുള്ള ശവകുടീരങ്ങളാണ് സഖാറയിൽ കണ്ടെത്തിയത്. അനൂബിസ്, അമുൻ, ഒസിരിസ് തുടങ്ങിയ വിവിധ ദൈവങ്ങളുടെ വെങ്കല പ്രതിമകളും കണ്ടെടുത്തവയിൽ പെടും. വാസ്തുശില്പിയായ ഇംഹോടെപിൻ്റെ തലയില്ലാത്ത ഒരു പ്രതിമയും ഇവിടെ നിന്ന് കണ്ടെടുത്തു.

250 ശവപ്പെട്ടികൾ, 150 വെങ്കല പ്രതിമകൾ തുടങ്ങിയ വസ്തുക്കളൊക്കെ അടങ്ങിയ വമ്പൻ കണ്ടെത്തലാണ് സഖാറയിൽ നടന്നത്. ബിസി 500 ലാവാം ഇതൊക്കെ നിർമിക്കപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പാപ്പിറസ് താളിൽ ഹൈറോഗ്ലിഫിലെഴുതിയ ഒരു കുറിപ്പ് ഒരു ശവപ്പെട്ടിയിൽ നിന്ന് കണ്ടെത്തി. ‘ബുക്ക് ഓഫ് ഡെഡ്’ അഥവാ മരണത്തിൻ്റെ പുസ്തകത്തിൽ നിന്നുള്ള വാചകങ്ങളാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. തുടർ പരിശോധനകൾക്കായി ഇത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

Story Highlights: Archaeologists unearth coffins mummies Egypt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here