Advertisement

കെ.കെയുടെ മരണത്തില്‍ അസ്വാഭാവികത; അവശതയനുഭവിച്ച് രണ്ട് മണിക്കൂറിന് ശേഷം മരണമെന്ന് ഡോക്ടര്‍

June 1, 2022
Google News 2 minutes Read
Kolkata hospital report about kk death

ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ഡോ. കുനാല്‍ സര്‍ക്കാര്‍ അറിയിച്ചു.

ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. കെ.കെയുടെ പോസ്റ്റ്‌മോര്‍ട്ടം കൊല്‍ക്കത്തയില്‍ നടക്കും. ശേഷം വൈകിട്ടോടെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെ കെ.കെയ്ക്ക് വിടനല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

ഷോ കഴിഞ്ഞ് മടങ്ങിയ ശേഷം കൊല്‍ക്കത്തയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു കെ.കെയുടെ അന്ത്യം. ഷോയ്ക്കിടെ വേദിയില്‍ കൊള്ളാവുന്നതിലും അധികം കാണികളുണ്ടായിരുന്നു. സ്റ്റേജിലെ കനത്ത ചൂടിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു. പരിപാടിക്കിടെ അസ്വസ്ഥനായ കെ.കെയെ അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങള്‍ വേദിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോ ദൃശ്യങ്ങളില്‍ കാണാം.

Read Also: http://മോശം വാർത്തകളാണോ നിങ്ങൾക്കിഷ്ടം; പുതിയ ഇംഗ്ലീഷ് വാക്കുമായി ശശി തരൂർ

വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത്. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാന മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഈ പ്രവാസി മലയാളി. ബോളിവുഡ് സിനിമകള്‍ക്കായി നിരവധി ജനപ്രിയ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. കെ.കെയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനങ്ങള്‍ അറിയിച്ചു.

Story Highlights: Kolkata hospital report about kk death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here