വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ

വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ. അങ്കമാലി ഡിപ്പോ ഡ്രൈവർ എം വി രതീഷിനെതിരെയാണ് നടപടി. സംയുക്ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് എന്ന സന്ദേശമാണ് പ്രചരിപ്പിച്ചത്.(ksrtc driver suspenstion in angamali dippo)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
മെയ് 13 മുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്കാണെന്നും സർക്കാരിന്റെ മാനേജ്മെന്റിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ എഴുതിയ നോട്ടീസ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ കെഎസ്ആർടിസി വിജിലൻസിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണത്തിലാണ് അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ എം വി രതീഷാണ് സന്ദേശം പ്രചരിപ്പിച്ചത് എന്ന് സ്ഥിരീകരിച്ചു. തുടർന്ന് രതീഷ് കുറ്റം സമ്മതിക്കുകയും ചെയ്‌തു. പിന്നാലെയാണ് രതീഷിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കെഎസ്ആർടിസി പുറത്തിറക്കിയത്.
Story Highlights: ksrtc driver suspenstion in angamali dippo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here