ലഖിംപൂർ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതർ വെടിയുതിർത്തു; പരുക്ക്

ലഖിംപൂർ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതർ വെടിയുതിർത്തു. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് ദിൽബഗ് സിംഗിനു നേരെയാണ് രണ്ട് പേർ വെടിയുതിർത്തത്. തൻ്റെ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അദ്ദേഹത്തിനെതിരായ ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
താൻ വാഹനമോടിച്ച് വരുമ്പോൾ അവർ വണ്ടിയുടെ ടയർ തകർത്തു എന്ന് അദ്ദേഹം പറഞ്ഞു. വണ്ടിയുടെ ഡോർ തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അവർ കാറിനു നേർക്ക് രണ്ട് തവണ നിറയൊഴിച്ചു. അക്രമകാരികൾ വരുന്നതുകണ്ടപ്പോൾ നിലത്തേക്ക് ചാഞ്ഞിരുന്നു. വണ്ടിയുടെ ഗ്ലാസുകളിൽ ഡാർക്ക് ഫിലിം ഒട്ടിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം അക്രമകാരികൾ ബൈക്കിൽ രക്ഷപ്പെട്ടു. തൻ്റെ ഗണ്മാൻ അന്ന് അടിയന്തിര അവധിയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
2021 ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിലെ ദൃക്സാക്ഷികളിൽ ഒരാളാണ് ദിൽബഗ് സിംഗ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര തൻ്റെ വാഹനം കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ 4 കർഷകരും ഒരു മാധ്യമപ്രവർത്തകനും അടക്കമുള്ളവർ കൊല്ലപ്പെട്ടു.
Story Highlights: Witness Lakhimpur Case Shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here