സോഷ്യൽ മീഡിയ കീഴടക്കി അളകനന്ദ-ഭാഗീരഥി സംഗമ ചിത്രം

ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദി കൂടിച്ചേരുന്നിടത്തിന് തൊട്ടുമുമ്പുള്ള അതിമനോഹരമായ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
മലയിടുക്കുകള്‍ക്കിടയിലൂടെ നീലനിറത്തിൽ നേരിയ ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോണുപയോഗിച്ച് പകര്‍ത്തിയതാണ്. ‘പിക് ഓഫ് ദ ഡേ’ എന്ന ഹാഷ് ടാഗോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ട്വിറ്റര്‍ അക്കൗണ്ടിലും മറ്റ് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രം ശ്രദ്ധനേടുന്നത്.
Marvelous view of Alaknanda river amidst beautiful mountains just before meeting Bhagirathi river in Devprayag pic.twitter.com/EJGVXX7dJp
— Traveling Bharat (@TravelingBharat) May 10, 2022
Read Also:ജപ്പാനിൽ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ഹിന്ദിയിൽ വരവേൽപ്പ് നൽകി ജാപ്പനീസ് കുട്ടികൾ; ശ്രദ്ധനേടി വിഡിയോ…
വ്യവസായ പ്രമുഖന്‍ ആനന്ദ മഹീന്ദ്ര ഉള്‍പ്പെടെ പലരും ചിത്രം ഷെയര്‍ ചെയ്തു. ഒരു ഡ്രോൺ ഷോട്ട് ആയി കാഴ്ചക്കാർ വിലയിരുത്തിയ ആ ചിത്രത്തിന്റെ മനോഹാരിത തന്നെയാണ് പോസ്റ്റ് വൈറലാകാൻ കാരണമായത്. മനോഹരമായ ക്ലിക്ക്” എന്നാണ് ചിത്രത്തിന് ഏറ്റവുമധികം ലഭിച്ച കമന്റ്.
Story Highlights: Flawless’ image of Alaknanda river flowing into Bhagirathi river goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here