Advertisement

നാസികോ കിഷ്കിന്ധയോ?; ഹനുമാൻ ജന്മഭൂമി എവിടെയെന്ന യോഗത്തിൽ തർക്കം

June 2, 2022
Google News 1 minute Read

ഹനുമാൻ ജന്മഭൂമി എവിടെയെന്ന യോഗത്തിൽ തർക്കം. കർണാടകയിലെയും മഹാരാഷ്ട്രയിലെയും പ്രമുഖ പുരോഹിതർ തമ്മിൽ നടന്ന യോഗത്തിലാണ് തർക്കമുണ്ടായത്. പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ കാരണം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

ഹനുമാൻ ജനിച്ചത് മഹാരാഷ്ട്ര നാസികിലെ അഞ്ജനേരിയിലോ കർണാടകയിലെ കിഷ്കിന്ധയിലോ എന്നതിലാണ് യോഗം നടന്നത്. ഇരു സ്ഥലത്തെയും പ്രധാനപ്പെട്ട പുരോഹിതർ യോഗത്തിൽ പങ്കെടുത്തു. യോഗം പുരോഗമിക്കവെ പുരോഹിതർ തമ്മിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തർക്കിക്കുകയായിരുന്നു.

കിഷ്കിന്ധാ സംഘത്തിലെ ദണ്ഡസ്വാമി ഗോവിന്ദാനന്ദ് സരസ്വതി മഹാരാജ് ഹനുമാൻ ജനിച്ചത് തങ്ങളുടെ ഇടത്താണെന്ന് വാദിച്ചു. എന്നാൽ, നാസികിലെ പുരോഹിതർ ഇത് എതിർത്തു. ബ്രഹ്മപുരാണം, നവ്‌നത് ഭക്തിസർ തുടങ്ങിയ പുസ്തകങ്ങളിലെ രേഖകൾ പ്രകാരം നാസികിലാണ് ഹനുമാൻ ജനിച്ചതെന്ന് ഇവർ വാദമുയർത്തി. എന്നാൽ, വാൽമീകി രാമായണത്തിൽ ഹനുമാൻ ജനിച്ചത് കിഷ്കിന്ധയിലാണെന്ന് മറുവിഭാഗം പറഞ്ഞു. തുടർന്ന് വാദമുഖളുയർത്തി ഇരു സംഘങ്ങളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. വാക്കുതർക്കം രൂക്ഷമാവുകയും നാസിക് വിഭാഗത്തിലെ ഒരു പുരോഹിതൻ മൈക്കെടുത്ത് ഗോവിന്ദാനന്ദ് സരസ്വതിയെ എറിയാനോങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.

Story Highlights: hanuman janmabhumi clash nasik kishkindha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here