ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം

മഥുര ശ്രീകൃഷ്ണ ജന്മഭൂമിയുടെ ചുറ്റളവിൽ ഏർപ്പെടുത്തിയ മദ്യ നിരോധനം പ്രാബല്യത്തിൽ. ശ്രീകൃഷ്ണ ജന്മഭൂമിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ പൂട്ടി. നഗരസഭയിലെ 22 വാർഡുകളിലായി 29 മദ്യ, ബിയർ ഷോപ്പുകലാണ് എക്സൈസ് വകുപ്പ് ബുധനാഴ്ച പൂട്ടിയത്.
2021 സെപ്തംബർ 10ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ് ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഉത്തരവ് എക്സൈസിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. ഉത്തരവ് പ്രകാരം മഥുര മുനിസിപ്പൽ കോർപ്പറേഷനിലെ 22 വാർഡുകളിലായി മദ്യമോ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന 37 കടകൾ അടച്ചുപൂട്ടി.
പ്രദേശത്ത് നേരത്തെ മാംസവും മദ്യവും വിൽക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ മദ്യശാലകൾ അടച്ചിരുന്നില്ല. അതേസമയം കടകൾ പൂട്ടിയതുവഴി സർക്കാരിന് 42 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
Story Highlights: Liquor Shops Around Shri Krishna Janmabhoomi Banned In UP’s Mathura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here