ലഷ്‌കർ ഇ തൊയ്ബ റിക്രൂട്ടറുമായി ബന്ധം, കിഷ്ത്വാറിൽ നിന്ന് ഒരാൾ പിടിയിൽ

ലഷ്‌കർ-ഇ-തൊയ്ബയിലേക്ക് ഭീകരരെ റിക്രൂട്ട് ചെയുന്ന പ്രതിയുമായി ബന്ധമുള്ള ഒരാൾ പിടിയിൽ. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ നിന്നുമാണ് ജുനൈദ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളെ മഹാരാഷ്ട്ര പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവരികയാണെന്ന് എടിഎസ് കൂട്ടിച്ചേർത്തു.
നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതല ജുനൈദിന് നൽകിയിരുന്നു. മെയ് 24 ന് പൂനെയിലെ ദപോഡി പ്രദേശത്ത് നിന്ന് 28 കാരനായ ജുനൈദ് മുഹമ്മദിനെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജുനൈദിനെ ജൂൺ മൂന്ന് വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടു.
പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ടിയുടെ ഭീകര ശൃംഖലയിലെ സജീവ അംഗങ്ങളുമായി ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജുനൈദുമായി ബന്ധപ്പെട്ടവരെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര എടിഎസ് സംഘം ജമ്മു കശ്മീരിലുണ്ട്. ഇതിനിടെയാണ് ജുനൈദുമായി ബന്ധമുള്ള പ്രതിയെ കുറിച്ച് എടിഎസ് സംഘത്തിന് വിവരം ലഭിച്ചത്.
Story Highlights: Man Arrested In Jammu’s Kishtwar For Alleged Links With Lashkar-e-Taiba ‘Recruiter’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here