ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരന് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥന്‍

ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ അബദ്ധത്തിൽ കുടുങ്ങിപ്പോയ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥന്‍. ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍തെന്നി വണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയില്‍ പെട്ടുപോവുകയായിരുന്നു യാത്രക്കാരൻ. വളരെ അപകടകരമായി നിരങ്ങിനീങ്ങിയ ആളെയാണ് ആർപിഎഫ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം.
ബിഹാറില്‍ നിന്ന് കട്ടക്കിലേക്ക് പുരുഷോത്തം എക്‌സ്‌പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറയിലാണ് ഇതിന്‍റെ ദൃശ്യം പതിഞ്ഞത്. സമയോചിത ഇടപെടലിലൂടെ ആര്‍പിഎഫ് ജവാന്‍ സഫിദ് ഖാനാണ് യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ചത്. ഒഡിഷയിലെ കട്ടക്ക് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്.
Read Also: ഇത് സാധാരണ യാത്രയല്ല; വിനോദ സഞ്ചാരികൾക്കായി ഒരു കിടിലൻ ട്രെയിൻ യാത്ര…
ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനിടെ യാത്രക്കാരൻ കാല്‍തെന്നി ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. യാത്രക്കാരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആർപിഎഫ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി ഇയാളെ പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
Story Highlights: RPF officer rescues passenger trapped between running train and platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here