ബിജെപിയെ പോലെ അടിത്തട്ടില്‍ ‘മാര്‍ക്കറ്റിംഗ്’ വേണം; അശോക് ഗെഹ്‌ലോട്ട്

ബിജെപിയെപ്പോലെ കോണ്‍ഗ്രസ് സംസ്ഥാനതലത്തില്‍ അതിന്റെ നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തണമെന്നും ഗെലോട്ട് പറഞ്ഞു.
പാര്‍ട്ടി ദ്വിദിന ശില്‍പശാലയുടെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നാല്‍ താഴെത്തട്ടില്‍ ബിജെപി ചെയ്യുന്നതുപോലെ ശരിയായ ‘മാര്‍ക്കറ്റിംഗ്’ ഉണ്ടായിരിക്കണം’ അശോക് ഗെഗ്‌ലോട്ട് വ്യക്തമാക്കി.
‘നമ്മുടെ ആളുകള്‍ നിശബ്ദരായി ഇരിക്കുകയാണ്.നമ്മള്‍ സംസാരിച്ചില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ അറിയും. ഗെലോട്ട് ചോദിച്ചു. ജനങ്ങളുമായുള്ള പാര്‍ട്ടിയുടെ ബന്ധം തകര്‍ന്നുവെന്ന ചിന്തന്‍ ശിവിറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കണ്ണുതുറപ്പിക്കുന്നതാണെന്ന് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.
Read Also: ഗ്യാൻവാപിയിൽ പ്രക്ഷോഭത്തിനില്ല, കോടതിവിധി അനുസരിക്കണം; ആർഎസ്എസ്
ബിജെപി ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്നും രാജ്യത്തിന്റെ സ്ഥിതി ഭയണകമാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: congress needs to win rajasthan says sshok gehlot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here