“ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാം”; ഇന്ന് ലോക സൈക്കിൾ ദിനം…

ജൂൺ 3 ലോക സൈക്കിൾ ദിനമായാണ് ആചരിക്കുന്നത്. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ 72-ാമത് റെഗുലർ സെഷനിൽ ഐക്യരാഷ്ട്രസഭ ഒരു പ്രമേയം പാസാക്കിയതിന് ശേഷമാണ് 2018 മുതൽ ഈ ദിനം ആചരിക്കുന്നത്. “സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ ഏറെയാണ്. ലളിതവും പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ സുസ്ഥിര ഗതാഗത മാർഗ്ഗമാണ് ഇത്. ഇതിനെ കുറിച്ച് ആളുകളിലേക്ക് അവബോധം സൃഷ്ടിക്കാനാണ് ഈ ദിവസം ആചരിക്കുന്നത്.
ഈ ദിവസത്തെ ഓർമ്മിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ട്വിറ്ററിൽ പ്രത്യേക ലോക സൈക്കിൾ ദിന പോസ്റ്റ്കാർഡ് പങ്കിട്ടിട്ടുണ്ട്. സുസ്ഥിര ഗതാഗതത്തിന്റെ ലളിതവും താങ്ങാനാവുന്നതും കാര്യക്ഷമവുമായ മോഡുകളായി ലോകമെമ്പാടും ഉപയോഗിക്കുന്ന സൈക്കിളിന്റെ നേട്ടത്തെ കുറിച്ചറിയുക എന്നും ട്വിറ്ററിൽ കുറിച്ചു.
ഫിറ്റ്നസിനും ഗതാഗത മാർഗ്ഗമായും സൈക്കിൾ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടും നിരവധി പ്രവർത്തനങ്ങളും സെമിനാറുകളും ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്.
ജോലിസ്ഥലത്തേക്കോ അടുത്തുള്ള സ്ഥലങ്ങളിലേക്കോ സൈക്കിളിൽ യാത്ര ചെയ്യുന്നത് ദിനചര്യയിൽ ചെയ്യാവുന്ന മിനി വർക്കൗട്ടുകളാണ്. കലോറി കുറയ്ക്കുന്നതിന് സൈക്കിൾ വ്യായാമം സഹായിക്കും. സൈക്ലിംഗ് ഒരു കാർഡിയോ വ്യായാമം കൂടിയാണ്. ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്ന ആശങ്കകളിലൊന്നാണ് പ്രതിരോധ ശേഷി. നമുക്ക് ആവശ്യമായ പ്രതിരോധശേഷി ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സ്വയം സുരക്ഷിതരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാനുള്ള നല്ലൊരു മാർഗമാണ് സൈക്ലിംഗ്. ദിവസേനയുള്ള സൈക്ലിംഗ് നിങ്ങളുടെ ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ സ്റ്റാമിന വർദ്ധിപ്പിക്കുന്നു. സജീവമായിരിക്കുന്നത് മെച്ചപ്പെട്ട പ്രതിരോധശേഷി ഉറപ്പാക്കുന്നു.
Story Highlights: World Bicycle Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here