Advertisement

അമ്പാടിക്ക് ചിരിക്കണം, കളിച്ചുനടക്കണം; സുമനസുകളുടെ സഹായം കാത്ത് ഒരു കുടുംബം

June 4, 2022
Google News 3 minutes Read
5 year old boy seeks help for treatment

അഞ്ച് വയസാണ് അമ്പാടിയുടെ പ്രായം. ജന്മനാ കാഴ്ചശക്തിയും കേള്‍വിക്കുറവും. നടക്കാനു കഴിയാത്ത അവസ്ഥ. അതാണ് തൃശൂര്‍ പൂത്തൂര്‍ ചെമ്പങ്കണ്ടത്ത് താമസിക്കുന്ന ബിനു ബിന്ദു ദമ്പതികളുടെ മകന്‍ അമ്പാടിയുടെ ജീവിതം.

നിത്യജീവിതത്തിന് തന്നെ ബുദ്ധിമുട്ടുന്ന ബിനുവും ബിന്ദുവും മകന്റെ ചികിത്സയ്ക്കായി സുമനസുകളോട് സഹായമഭ്യര്‍ത്ഥിക്കുകയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇവര്‍ക്ക് മകന്റെ ചികിത്സാ
ചിലവെന്നത് അസാധ്യമാണ്.

അമ്പാടിയുടെ അടുത്ത വീട്ടിലെ കൂട്ടുകാരൊക്കെ സ്‌കൂളില്‍ പോകുന്നുണ്ട്. അമ്പാടിയെ സ്‌കൂളിലയക്കണമെന്ന ആഗ്രഹം അച്ഛന്‍ ബിനുവിനും അമ്മ ബിന്ദുവിനുമുണ്ട്. പക്ഷെ അതൊരു സ്വപ്‌നം മാത്രമായി ശേഷിക്കുകയാണ്. ജനിച്ച് നാലാംനാല്‍ പനിയെ തുടര്‍ന്നുണ്ടായ വിറയലാണ് ഈ കുരുന്നിന്റെ ജീവിതം മാറ്റി മറിച്ചത്. കാഴ്ചശക്തി ക്രമേണ കുറഞ്ഞ് ഇപ്പോള്‍ നേര്‍ത്തതായി. കേള്‍വിയും അതുപോലെ തന്നെ. അമ്പാടിക്ക് നടക്കാന്‍ കഴിയില്ല.

സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും ചികിത്സയ്ക്കായി വിറ്റു. ഇപ്പോള്‍ വീടിന് വാടകയ്ക്ക് വേണ്ട പ്രതിമാസ തുകയായ 2500 രൂപ കണ്ടെത്താന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. ആയുര്‍വേദ ചികിത്സ ചെയ്താല്‍ കാഴ്ച തിരികെ കിട്ടുമെന്നാണുറപ്പ്. അഞ്ച് ലക്ഷത്തോളം രൂപ ഇതിന് വേണ്ടി വരും. ആടിനെ വളര്‍ത്തിയും ലോട്ടറിവിറ്റുമൊക്കെ അന്നത്തെ അന്നത്തിനുള്ള തുക കണ്ടെത്തുന്ന ഇവര്‍ക്ക്ഈ സംഖ്യയിലേക്കെത്തുക ഒരിക്കലും സാധ്യമല്ല.

Read Also: ഗൗരി ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും വേണം മൂന്നര കോടി രൂപ

ഈ അച്ഛനും അമ്മയ്ക്കും ഇന്ന് ഒരേയൊരു ആഗ്രഹമേയുള്ളൂ. അമ്പാടിയുടെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം.. അതിനായി കനിവുള്ളവരുണ്ടാകുമെന്നും കരുതലുണ്ടാകുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമ്പാടിയും അച്ഛനനമ്മമാരും സഹോദരങ്ങളും.

AMBADI KM
ACCOUNT NUMBER – 855710110006934
BANK OF INDIA
BKID0008557
BRANCH – MAROTTICHAL, THRISSUR
PHONE – 7592807894

Story Highlights: 5 year old boy seeks help for treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here