Advertisement

കാസ്‌പർ റൂഡിനെ തകർത്തു; ഫ്രഞ്ച് ഓപ്പണിൽ നദാലിന് കിരീടം

June 5, 2022
Google News 1 minute Read

കളിമൺ കോർട്ടിൽ തന്നെ വെല്ലാനാളില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് റാഫേൽ നദാൽ. ഇന്ന് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നോർവെ താരം കാസ്പർ റൂഡിനെ തകർത്ത നദാൽ റോളൻഡ് ഗാരോസിലെ 14ആം കിരീടമാണ് ചൂടിയത്. സ്കോർ 6-3, 6-3, 6-0. നദാലിൻ്റെ 22ആം ഗ്രാൻഡ് സ്ലാം ആണ് ഇത്.

ജയത്തോടെ ഫ്രഞ്ച് ഓപ്പൺ കിരീടജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും 36കാരനായ നദാൽ സ്വന്തമാക്കി. ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിചിനെ വീഴ്ത്തിയാണ് നദാൽ സെമിയിലെത്തിയത്. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് പരുക്കേറ്റു പിൻമാറിയതോടെയാണ് നദാൽ കലാശപ്പോരിലെത്തിയത്.

Story Highlights: rafael nadal won french open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here