വാഹന പരിശോധന, യുവാവിന്റെ പരുങ്ങലിൽ പൊലീസിന് ഡൗട്ടടിച്ചു; വാഹനം തുറന്നപ്പോൾ 3000 പാക്കറ്റ് പാൻമസാല

3000 പാക്കറ്റ് നിരോധിത പാൻമസാലയുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശി നിജാസിനെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. കർണാടക അതിർത്തി മേഖലയായ മഞ്ചേശ്വരം ബഡാജയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവിന്റെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിയത്. കണ്ണൂരിലേക്ക് വസ്ത്രവുമായി പോവുകയാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 3000 പാക്കറ്റ് നിരോധിത പാൻമസാല. പാൻമസാല കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്.
പൊലീസ് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാൾ സ്ഥിരമായി കർണാടകയിൽ നിന്ന് പാൻമസാല കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് വിൽപ്പന നടത്താറുണ്ടെന്ന് സമ്മതിച്ചു.
Read Also: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 570 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പാൻമസാല കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടികൂടിയിട്ടുണ്ട്. കർണാടകയിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കേരളത്തിലെത്തുന്നുവെന്ന വിവരത്തെ തുടർന്ന് കാസർഗോട്ടെ അതിർത്തി പ്രദേശങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.
Story Highlights: Youth arrested with 3000 packets of banned pan masala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here