Advertisement

ബാലുശ്ശേരിയില്‍ കടകള്‍ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

June 6, 2022
Google News 1 minute Read
fire accident at kozhikode balussery

കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയില്‍ കടകള്‍ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടയര്‍, ഫര്‍ണീച്ചര്‍ കടകള്‍ക്കാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലരയ്ക്കാണ് തീ പടരുന്നത് പരിസരവാസികള്‍ കാണുന്നത്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളെടുത്താണ് തീ അണച്ചത്.

കടകള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കില്ല. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തും.

Story Highlights: fire accident at kozhikode balussery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here