Advertisement

തൃപ്പൂണ്ണിത്തുറ അപകടം ; ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

June 6, 2022
Google News 2 minutes Read

എറണാകുളം തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ ബൈക്ക് യാത്രികൻ മരണപ്പെട്ട സംഭവത്തിൽ ഒരു വിട്ടുവീഴ്‌ച‌‌യ്‌ക്കും തയ്യാറല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിലവിൽ നടക്കുന്ന നടപടിക്രമങ്ങൾ കൂടാതെ വകുപ്പുതലത്തിലും വിശദമായ അന്വേഷണം നടക്കും. പൊതുമരാമത്ത് സെക്രട്ടറി, കലക്‌ടർ എന്നിവരുമായി സംസാരിച്ചെന്നും ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(thrippunithura accident action will take pa muhammedriyas)

Read Also: ഇടതുപക്ഷ സാംസ്കാരിക ഗുണ്ടായിസത്തെ എതിർക്കുന്ന സിനിമാക്കാരൻ; ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ

എല്ലാ ജില്ലകളിലും മഴയ്‌ക്ക് മുന്നോടിയായി നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷിത സംവിധാനങ്ങൾ ഒരുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എവിടെയെങ്കിലും വീഴ്‌ച ഉണ്ടായാൽ പരിശോധിക്കണമെന്നാണ് നിർദേശം.

അനാസ്ഥ വരുത്തിയാൽ വച്ച് പൊറുപ്പിക്കാൻ സാധിക്കില്ല. ജോലിയിലെ അശ്രദ്ധവെച്ചു പുലർത്താൻ കഴിയില്ല. നിർമ്മാണ പ്രവൃത്തി നടക്കുന്നിടത്ത് അപകട സാധ്യതയുണ്ടെങ്കിൽ ആർക്കും തന്നെ അറിയിക്കാമെന്നും മന്ത്രി കൂട്ടിചേർത്തു.

Story Highlights: thrippunithura accident action will take pa muhammedriyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here