Advertisement

സൈനിക വാഹനത്തിലെ സ്ഫോടനം, ഷോപ്പിയാനിൽ 4 പേർ അറസ്റ്റിൽ

June 7, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൈനിക വാഹനത്തിൽ സ്‌ഫോടനം നടത്തിയ മുഴുവൻ പ്രതികളെയും ഷോപ്പിയാൻ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഭീകരർ നടത്തിയ ആക്രമണത്തിൽ, ഒരു സൈനികൻ വീരമൃത്യു വരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ജൂൺ 2ന് പതിതോഹ്‌ലാൻ പ്രദേശത്ത് സൈന്യം വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഭീകര വിരുദ്ധ ഓപ്പറേഷനു വേണ്ടിയാണ് സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്തത്. സംഭവത്തിൽ 3 പേർക്ക് പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ നായിക് പ്രവീൺ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ മേഖലയിലുള്ള ഇദ്ദേഹത്തിന് ഭാര്യയും ആറ് വയസ്സുള്ള മകനുമുണ്ട്.

Story Highlights: 4 arrested for blast that left soldier dead in Kashmir last week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement