മാണ്ഡ്യയില്‍ മലയാളി യുവാവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരുക്കാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശക്തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജംഷീദിന്റെ ശരീരത്തില്‍ നിന്ന് ഗ്രീസിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
മാണ്ഡിയയിലെ റെയില്‍വേ ട്രാക്കില്‍ മെയ് 11നാണ് കൂരാച്ചുണ്ട് സ്വദേശി ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു ജംഷീദ്.
Read Also: കേരളാ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഐഎം നേതാക്കളുടെ പേരിൽ പണം തട്ടിപ്പ്
മകന്റെ മരണകാരണം അന്വേഷിക്കണമെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് ജംഷീദിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും ലഹരിമാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights: family needs support to enquire jamsheed’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here